മകളുടെ വിവാഹ നിശ്ചയം ക്ഷണിക്കാന്‍ വീട്ടില്‍ നിന്നുമിറങ്ങി, മടങ്ങി എത്തിയപ്പോള്‍ മകളുടെ മകളും വിവാഹിതയായി


സന്തോഷ പൂര്‍വമാണ് ഏക മകളുടെ വിവാഹം നടത്താന്‍ അയ്യാലിന്‍ അലികുഞ്ഞ് തയ്യാറെടുത്തിരുന്നത്.മകളുടെ വിവാഹ നിശ്ചയം ബന്ധുവീടുകളില്‍ അറിയിക്കാനായിട്ടാണ് അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിയത്.എന്നാല്‍ പിന്നീട് അലികുഞ്ഞ് എവിടെയെന്ന് ഒരു അറിവും ലഭിച്ചില്ല.23 വര്‍ഷത്തിന് ശേഷം 88കാരനായ അലികുഞ്ഞ് വീട്ടില്‍ മടങ്ങി എത്തിയിരിക്കുകയാണ്.മകളുടെ വിവാഹ നിശ്ചയം ബന്ധുവീട്ടില്‍ അറിയിക്കാന്‍ പോയ അലികുഞ്ഞ് 23 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ എത്തിയപ്പോള്‍ മകളുടെ മകളും വിവാഹിതയായി.എറണാകുളം പറവൂരിലെ കരിമാല്ലൂര്‍ മാഞ്ഞാലിക്കരയിലെ വീട്ടില്‍ 23 വര്‍ഷത്തിന് ശേഷം അലികുഞ്ഞ് കാലെടുത്ത് വെച്ചപ്പോള്‍ സന്തോഷം നിറഞ്ഞ പുനസമാഗമ വേളയായി.
ഏക മകളുടെ വിവാഹ നിശ്ചയം ബന്ധുവീടുകളില്‍ അറിയിക്കാന്‍ പോയ അയ്യാലിന്‍ അലിക്കുഞ്ഞ്(88) വീട്ടില്‍ തിരിച്ചെത്തിയത് 23 വര്‍ഷത്തിനു ശേഷം. അപ്പോഴേക്കും മകളുടെ മകളും വിവാഹിതരായി. പെരിന്തല്‍മണ്ണ ടൗണില്‍ അലഞ്ഞു നടക്കുകയായിരുന്ന ഇദ്ദേഹത്തെ പൊലീസും ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ തൂതയും എറണാകുളം ജില്ലയിലെ പറവൂരിലെ കരിമാല്ലൂര്‍ മാഞ്ഞാലിക്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ സന്തോഷം നിറഞ്ഞ പുനഃസമാഗമ വേളയായി.
പെരിന്തല്‍മണ്ണ ടൗണില്‍ അലഞ്ഞു നടക്കുകയായിരുന്ന അലിക്കുഞ്ഞിനെ പോലീസും ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ തൂതയും ചേര്‍ന്ന് വീട്ടില്‍ എത്തിക്കുകയായിരുന്നു.നാട്ടുകാരാണ് ഒരാള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതായി പെരിന്തല്‍മണ്ണ കണ്‍ട്രോള്‍ റൂം എസ്‌ഐ കുഞ്ഞന്‍,സിപിഒ റമീസ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.നാസര്‍ ആണ് അദ്ദേഹത്തിന്റെ കുടുംബവുമായുള്ള പുനസമാഗമത്തിന് ചുക്കാന്‍ പിടിച്ചത്.കോവിഡ് ടെസ്റ്റ് നടത്തി പുത്തന്‍ വസ്ത്രങ്ങളും ധരിപ്പിച്ചാണ് ഇദ്ദേഹത്തെ വീട്ടില്‍ എത്തിച്ചത്.വീടുവിട്ട് ഇറങ്ങിയതിനെ കുറിച്ച് അലിക്കുഞ്ഞ് പറഞ്ഞത് ഇങ്ങനെയാണ്;കുട്ടിക്കാലം മുതലേ യാത്ര ഇഷ്ടമായിരുന്നു. സഞ്ചാരിയെന്നാണു നാട്ടുകാര്‍ ഇട്ട ഇരട്ടപ്പേര്.15 വയസ്സു മുതല്‍ പലപ്പോഴും ചെറിയ യാത്രകള്‍ പോകാറുണ്ട്.ഒരേയോരു മകളുടെ വിവാഹം നിശ്ചയിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.ബന്ധുവീടുകളില്‍ ക്ഷണിക്കാനാണ് ഇറങ്ങിയത്.ആ യാത്ര പലവഴിക്കങ്ങനെ നീണ്ടു.പിന്നീടു പലപ്പോഴും വീട്ടില്‍ പോകണമെന്നു കരുതിയിരുന്നു.എന്നാല്‍ വീട്ടുകാരെ അഭിമുഖീകരിക്കാനുള്ള പ്രയാസം കാരണം പോയില്ല.അന്നു വീടുമായി ബന്ധപ്പെടാനും വഴിയില്ലായിരുന്നു.ചെര്‍പ്പുളശ്ശേരി,പട്ടാമ്പി,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് ഭാഗങ്ങളില്‍ പലയിടങ്ങളിലും കിട്ടിയ ജോലിയൊക്കെ ചെയ്തു.ഒടുവില്‍ ജോലി ചെയ്യാന്‍ ആരോഗ്യമില്ലാതായി.
ഇതിനിടെ ഭാര്യ ഖദീജയും മകളും ബന്ധുക്കളും നാട്ടുകാരും അലികുഞ്ഞിനെ അന്വേഷിച്ചു.എന്നാല്‍ യാതൊരു വിവരവും ലഭിച്ചില്ല.ഒടുവില്‍ അന്വേഷണം അവര്‍ എവസാനിപ്പിച്ചു.ഇതിനിടെ മകള്‍ ഹസീനയുടെ മകളുടെ വിവാഹവും കഴിഞ്ഞു.ഇപ്പോള്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം അലിക്കുഞ്ഞിന്റെ വിവരം വീട്ടുകാരെ വിളിച്ച് അറിയിച്ചത് നാസര്‍ തൂതയാണ്.എന്നാല്‍ ബന്ധുക്കള്‍ക്ക് ഇത് വിശ്വസിക്കാനേ ആയില്ല.ഒടുവില്‍ അദ്ദേഹം വീട്ടില്‍ എത്തിയപ്പോള്‍ സങ്കടങ്ങളും പരാതികളും സന്തോഷത്തിന് വഴിമാറി.