നീരജിന്റെ പണിപാളി പാട്ടുമായി പാറുക്കുട്ടി; വൈറലായി വീഡിയോ

ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകർക്ക് പരിചിതയായ കുട്ടിത്താരമാണ് പാറുക്കുട്ടിയെന്ന അമേയ. ഈ കുരുന്നിന്റെയൊരു തകർപ്പൻ പാട്ടാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

നീരജ് മാധവിന്റെ 'പണി പാളി' റാപ്പ് സോങ്ങാണ് ഈ കൊച്ചുമിടുക്കി പാടുന്നത്. നല്ല താളത്തിൽ വ്യക്തമായി പാടുന്നതിനിടെ വരികൾ മുറിഞ്ഞു പോകുന്നുണ്ടെങ്കിലും പാട്ടു തുടരുന്നുണ്ട് പാറുക്കുട്ടി. പാറുക്കുട്ടിയുടെ ഫാൻസ് പേജുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

http://www.instagram.com/p/CEE8n3wBW_8/?utm_source=ig_embed&utm_campaign=loading